Hot Posts

6/recent/ticker-posts

വിവാഹം കഴിക്കാൻ വീട്ടുകാർ വിസമ്മതിച്ചു: 17കാരൻ ആറ്റിൽ ചാടി



കൊല്ലം: വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിന്റെ ദേഷ്യത്തിൽ 17കാരൻ ആറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണു സംഭവം. നീന്തൽ പഠിച്ചിരുന്നതിനാൽ ആറ്റിൽ ആദ്യം മുങ്ങിയെങ്കിലും അറിയാതെ നീന്തിത്തുടങ്ങിയ കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു.   

പാരിപ്പള്ളി സ്വദേശിയായ കുട്ടി തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വീട്ടുകാർ ഇതു നിരസിച്ചതോടെയാണ് ആറ്റിൽ ചാടി മരിക്കാനുള്ള തീരുമാനത്തിൽ കുട്ടി എത്തിയതെന്ന് പോലീസ് പറയുന്നു. വെള്ളം പൊങ്ങി നിൽക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാൾ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവർ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിക്കുകയായിരുന്നു.



Reactions