Hot Posts

6/recent/ticker-posts

17 ലോക്‌സഭാ എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു


ന്യൂഡൽഹി: 17 ലോക്‌സഭാ എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പാർലമെന്റ് വർഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എം.പിമാർക്കും നടത്തിയ നിർബന്ധിത കോവിഡ് പരിശോധനയുടെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചത്.

ബി​ജെ​പി​യു​ടെ 12 എം​.പി​മാ​ർ​ക്കും വൈ​.എ​സ്.ആർ കോ​ൺ​ഗ്ര​സി​ൻറെ ര​ണ്ട് എം.പി​മാ​ർ​ക്കും ശി​വ​സേ​ന, ഡി.എം​.കെ, ആ​ർ​.എ​ൽ​.പി പാ​ർ​ട്ടി​ക​ളു​ടെ ഓ​രോ എം​.പി​മാ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സെപ്റ്റംബർ 13, 14 ദിവസങ്ങളിലായി പാർലമെന്റ് ഹൗസിൽ‍ വെച്ചാണ് പരി‌ശോധന നടത്തിയത്.



Reactions