ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 819 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 36,91,167 ആയി. മരണ സംഖ്യ 65,288 ആയി ഉയർന്നു.
നിലവിൽ 7,85,996 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 28,39,883 പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. തമിഴ്നാട്, ന്യൂഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.
