Hot Posts

6/recent/ticker-posts

2450 പുതിയ കോവിഡ് രോ​ഗികൾ; സമ്പർക്കത്തിലൂടെ പകർന്നത് 2346 പേർക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2450 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2110 പേർക്കാണ് രോഗമുക്തി. 2346 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 212 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. 64 പേർ ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ഇന്ന് 15 പേർ മരണമടഞ്ഞു. 

സംസ്ഥാനത്ത് നിലവിൽ 39486 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 24 മണിക്കൂറിൽ 22279 സാമ്പിളുകൾ പരിശോധിച്ചു. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂർ 232, പാലക്കാട് 175, തൃശൂർ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസർഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. മലപ്പുറം 457, കോഴിക്കോട് 377, തിരുവനന്തപുരം 313, എറണാകുളം 214, കണ്ണൂർ 192, പാലക്കാട് 156, തൃശൂർ 155, കൊല്ലം 130, കോട്ടയം 121, ആലപ്പുഴ 104, ഇടുക്കി, കാസർഗോഡ് 49 വീതം , പത്തനംതിട്ട 15, വയനാട് 14 എന്നിങ്ങനേയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

കണ്ണൂർ 24, തിരുവനന്തപുരം 16, കൊല്ലം 6, എറണാകുളം, മലപ്പുറം 5, കാസർഗോഡ് 3, തൃശൂർ 2, ആലപ്പുഴ, വയനാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 23 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 415, കൊല്ലം 165, പത്തനംതിട്ട 103, ആലപ്പുഴ 198, കോട്ടയം 121, ഇടുക്കി 25, എറണാകുളം 125, തൃശൂർ 140, പാലക്കാട് 93, മലപ്പുറം 261, കോഴിക്കോട് 123, വയനാട് 76, കണ്ണൂർ 135, കാസർഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 79,813 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,241 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 22,917 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2213 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 21,52,585 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,89,265 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

സെപ്റ്റംബർ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോർജ് (62), പാലക്കാട് സ്വദേശി ഗംഗാധരൻ (65), സെപ്റ്റംബർ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജൻ (56), സെപ്റ്റംബർ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരൻ (65), സെപ്റ്റംബർ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പൻ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58), സെപ്റ്റംബർ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരൻ (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂർ സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകൻ (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസർഗോഡ് നീലേശ്വരം സ്വദേശി നാരായണൻ ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജൻ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 454 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


 


Reactions