Hot Posts

6/recent/ticker-posts

പിടിതരാതെ കോവിഡ്: രാജ്യത്ത് 37.5 ലക്ഷം രോ​ഗബാധിതർ


ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതിവർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം  മുപ്പത്തേഴര ലക്ഷം കടന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ആയി. 24 മണിക്കൂറിനിടെ 1045 പേർക്കാണ് കോവിഡ്മൂലം മരണമടഞ്ഞത്.

നിലവിൽ രാജ്യത്ത് 8,01,282 കോവിഡ് 19 സജീവ കേസുകളാണുള്ളത്. ഇതിൽ 29,019,09 പേർ രോഗമുക്തി നേടിയെന്നും 66,333 പേർക്കാണ് ഇതുവരെ കോവിഡ്മൂലം രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.‍

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. എട്ടുലക്ഷത്തിൽ അധികം പേർക്കാണ് മഹാരാഷ്ട്രയിൽ ഇതിനോടകം രോഗം സ്ഥിരീരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ. ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണം നാലരലക്ഷത്തോട് അടുക്കുകയാണ്.

Reactions