Hot Posts

6/recent/ticker-posts

വി​ഷ​മ​ദ്യം: ഇടുക്കിയിൽ 3 പേരുടെ നില ​ഗുരുതരം



ഇ​ടു​ക്കി: മൂ​ന്നാ​ർ ചി​ത്ത​ര​പു​ര​ത്ത് വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. വാ​റ്റ് ചാ​രാ​യ​മാ​ണ് ഇ​വ​ർ ക​ഴി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇവരെ പ്രവേശിപ്പിച്ചു. ചി​ത്ത​ര​പു​ര​ത്തെ ഒരു സ്വകാര്യ ഹോം ​സ്റ്റേയിലാിരുന്നു സംഭവം.

ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ർ മ​ദ്യം ക​ഴി​ച്ച​ത്. പി​ന്നീ​ട് അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹോം ​സ്റ്റേ ഉ​ട​മ, സ​ഹാ​യി, സു​ഹൃ​ത്ത് എ​ന്നി​വ​രാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

തൃശ്ശൂർ സ്വദേശിയായ മനോജും കുടുംബവും കഴിഞ്ഞ ഞായറാഴ്ച ഇവിടെ താമസിക്കാനെത്തിയിരുന്നു. ഇയാൾ കൊണ്ടുവന്ന മദ്യമാണ് ഹോം സ്‌റ്റേ ഉടമയും സഹായിയും ചേർന്ന് കഴിച്ചത്. തേനിൽ ചേർത്ത് മദ്യം കഴിച്ച് കുറച്ചുസമയത്തിനുള്ളിൽ ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Reactions