ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 48.5 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേർക്ക് രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 48,46,428 ആയി. 1,136 പേരാണ് ഒറ്റദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 79,722 ആയി.
37,80,108 പേർ രാജ്യത്ത് രോഗമുക്തി നേടി. 9,86,598 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്. മഹാരാഷ്ട്രയിൽ 10 ലക്ഷത്തിനു മുകളിലും ആന്ധ്രയിൽ അഞ്ചരലക്ഷത്തിനടത്തും കോവിഡ് ബാധിതരുണ്ട്.
ലോകത്ത് കൂടുതൽ കോവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
