Hot Posts

6/recent/ticker-posts

പൊന്ന് പൊള്ളുന്നു; സ്വർണവിലയിൽ വർധന



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 37,920 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 4,740 രൂപയിലാണ് വിൽപന നടക്കുന്നത്.

തുടർച്ചയായി നാലുദിവസം വിലകൂടിയ ശേഷം വെള്ളിയാഴ്ച സ്വർണവില 120 രൂപ കുറഞ്ഞ് 37,800 രൂപയിലെത്തിയിരുന്നു. ഇതിൽ നിന്നാണ് വീണ്ടും സ്വർണത്തിന് വില വർധിച്ചത്.

Reactions