Hot Posts

6/recent/ticker-posts

കേരളത്തിൽ ഐ.എസ് ഭീകരരുടെ സജീവ സാന്നിധ്യം; മുന്നറിയിപ്പുമായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം



ന്യൂ​ഡ​ൽ​ഹി: കേരളത്തിൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം സ​ജീ​വ​മാ​യു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേരളത്തെ കൂടാതെ മറ്റ് 11 സം​സ്ഥാ​ന​ങ്ങ​ളിലും ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യിൽ അറിയിച്ചു.

കേ​ര​ളം, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ, രാ​ജ​സ്ഥാ​ൻ, ബിഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ജ​മ്മു​ കാ​ഷ്മീ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഐ​.എ​സി​ൻറെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. കൂടാതെ ഐ​എ​സ് അ​നു​കൂ​ല നി​ല​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടോ,  ഐ​.എസി​ൻറെ സാ​ന്നി​ധ്യ​വു​മാ​യോ 122 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മന്ത്രാലയം വ്യക്തമാക്കി. 

Reactions