Hot Posts

6/recent/ticker-posts

കോവിഡ് : സൗദിയിലെ യാത്രാനിരോധനം ഭാ​ഗീകമായ് ഒഴിവാക്കുന്നു


റിയാദ്​: കോവിഡിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാനിരോധനം ഘട്ടം ഘട്ടമായി നീക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 15 മുതലാണിത് നടപ്പാക്കുക.  2021 ജനുവരി ഒന്നിന് യാത്രാ നിയന്ത്രണം പൂർണമായി നീക്കുമെന്നും, രാജ്യത്തിന് പുറത്തു പോകുന്നതിനും മടങ്ങിവരുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് എടുത്തു കളയുന്നതെന്നും മന്ത്രാലയം അറിയിച്ചു.

സെപ്‍തംബർ 15 ചൊവ്വാഴ്‍ച രാവിലെ ആറ്​ മുതൽ ഭാഗികമായി നിയന്ത്രണങ്ങൾ നീക്കും. മറ്റ്​ ജി.സി.സി രാജ്യങ്ങളിലുള്ള സൗദി പൗരന്മാർ, തൊഴിൽ റീഎൻട്രി വിസ, സന്ദർശക വിസ എന്നിവയുള്ള വിദേശികൾ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ്​ ചൊവ്വാഴ്‍ച മുതൽ പ്രവേശനാനുമതി നൽകുന്നത്​. 

രാജ്യത്തേക്ക് എത്തുന്നവർ കോവിഡ് രോഗ​ മുക്തരാണെന്ന്​ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം​. പ്രവേശന കവാടത്തിലെത്തുന്നതിന് 48 മണിക്കൂർ മുമ്പ്​ ഇഷ്യൂ ചെയ്‍ത രേഖകളായിരിക്കും സ്വീകരിക്കുക.
Reactions