തിരുവനന്തപുരം: ഒന്നാംവർഷ ബിരുദ ക്ലാസുകൾ നവംബർ ഒന്നുമുതൽ ആരംഭിക്കാൻ യുജിസി സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. നവംബർ 30ന് ശേഷം പുതിയ പ്രവേശനങ്ങൾ നടത്താൻ പാടില്ലെന്നും നിർദേശത്തിലുണ്ട്.
മുൻപ് സെപ്റ്റംബർ ഒന്നു മുതൽ ബിരുദ ക്ലാസുകൾ തുടങ്ങാനായിരുന്നു ആദ്യത്തെ മാർഗനിർദേശം. എന്നാൽ ഇതു പിന്നീട് നവംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ കാലയളവിൽ കോളേജ് മാറി പോവുകയോ കോളേജ് അഡ്മിഷൻ വേണ്ടായെന്ന് വെക്കുകയും ചെയ്തിട്ടുള്ള എല്ലാവരുടേയും ഫീസ് മടക്കി നൽകണമെന്നുള്ള കർശന നിർദ്ദേശവും യുജിസി പുറപ്പെടുവിച്ചിട്ടുണ്ട്.
