Hot Posts

6/recent/ticker-posts

അതിർത്തിയിൽ ഇന്ത്യൻ സൈനികർ വെടിയുതിർത്തെന്ന് ചൈന; ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ഇ​ന്ത്യ


ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമാകുന്നു. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം ഇന്ത്യൻ സൈന്യം വെടിയുതിർത്തുവെന്ന് ചൈന ആരോപിച്ചു. എന്നാൽ തങ്ങളുടെ സൈനികർ പ്രത്യാക്രമണം നടത്തി എന്നാണ് ചൈന അവകാശപ്പെടുന്നത്.     

പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പർവത പ്രദേശത്തിന് സമീപം ഇന്ത്യൻ സൈനികർ വെടിയുതിർത്തതിനെത്തുടർന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികർ പ്രത്യാക്രമണം നടത്താൻ നിർബന്ധിതരായെന്ന് ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ ചൈനയുടെ ആ​രോ​പ​ണം ഇ​ന്ത്യ നി​ഷേ​ധി​ച്ചു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ട​ൻ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കു​മെ​ന്നും സേ​നാ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ നാ​ല് പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​താ​യി ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. നേ​ര​ത്തെ, ഗാ​ൽ​വ​ൻ സം​ഘ​ർ​ഷ വേ​ള​യി​ലും ഇ​രു​വി​ഭാ​ഗ​വും തോ​ക്കു​ക​ളു​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.


Reactions