തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിയർ പാർലറുകളും തുറക്കാൻ ശിപാർശ. എക്സൈസ് കമ്മീഷണറുടെ ശിപാർശ എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. ഇതുസംബന്ധിച്ച് തീരുമാനം ഈ ആഴ്ച തന്നെയുണ്ടാകും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കാൻ അനുമതി നൽകണം. ഒരു മേശയിൽ രണ്ട് പെരെന്ന നിലയിൽ ക്രമീകരിക്കണം, പാഴ്സൽ മദ്യവിൽപ്പന അവസാനിപ്പിച്ച് ബിവറേജ് കോർപ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശുപാർശകളാണ് എക്സൈസ് കമ്മീഷണർ എക്സൈസ് വകുപ്പ് മന്ത്രിക്ക് നൽകിയത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതായും എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
നിലവിൽ ബെവ്കോ ആപ്പിൽ ബുക്ക് ചെയ്തവർക്ക് പാഴ്സലായി മാത്രമേ ബാറിൽ നിന്നും മദ്യം ലഭിക്കുകയുള്ളു.
