കൊച്ചി: സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1861.33 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ സ്വർണം പവന് 200 രൂപകൂടി 36,920 രൂപയുമായിലെത്തിയിരുന്നു.