ദുബായ്: വിസിറ്റിങ് വിസയിൽ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന അധിക നിബന്ധനകൾ ദുബായ് പിൻവലിച്ചു. മാതൃരാജ്യത്തേക്ക് തിരിച്ചു പോകും എന്ന വാഗ്ദാന പത്രം, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ദുബായിൽ താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിലാസം, യു.എ.ഇയിലെ സുഹൃത്തുക്കളുടെ വിലാസം എന്നിവ നൽകിയാൽ മാത്രമേ വിസിറ്റിങ് വിസ അനുവദിക്കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.
ഇതനുസരിച്ച് വിസിറ്റിങ് വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി എന്ന് ട്രാവൽ ഏജൻസികൾക്ക് അറിയിപ്പും നൽകിയിരുന്നു. എന്നാൽ പുതിയ നിബന്ധനകൾ ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. പഴയ നിലയിൽ പാസ്‌പോർട്ട് കോപ്പിയും ഫോട്ടോയും ഉണ്ടെങ്കിൽ വിസിറ്റിങ് വിസയ്ക്ക് അപേക്ഷ നൽകാം. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നത്.
