Hot Posts

6/recent/ticker-posts

പാലാ പൂവരണിയിൽ വാഹനാപകടം ഒരാൾ മരിച്ചു.



പാലാ: പാലാ - പൊൻകുന്നം റൂട്ടിൽ പൂവരണി പള്ളിക്കു സമീപം നടന്ന വാഹന അപകടത്തിൽ  കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഒരു യാത്രക്കാരൻ മരണപ്പെട്ടു. ഇടുക്കി ചപ്പാത്ത്, കട്ടപ്പന സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഉപ്പുതറ സ്വദേശി സന്ദീപാണ് മരിച്ചത്. വിഷ്ണു, അപ്പു എന്നിവരാണ് പരിക്കേറ്റ രണ്ടു പേർ. കട്ടപ്പനയിലെ കാർ ഷോറും ജീവനക്കാരായിരുന്നു മൂവരും. 

പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കട്ടപ്പനയിൽ നിന്നുമെത്തിയ മാരുതി കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 8 മണിയോടു കൂടിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വായിക്കുക- പൂവരണി അപകടം മരണം രണ്ടായി






Reactions