പാലാ: പാലാ - പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കട്ടപ്പന സ്വദേശി വിഷ്ണുവാണ് മരിച്ചത്. മുൻപ് സന്ദീപ് എന്നൊരാൾ മരിച്ചിരുന്നു. അപ്പു എന്നൊരാൾ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കട്ടപ്പന മാരുതി ഇൻഡസ് ഷോറൂം ജീവനക്കാരായിരുന്ന മൂന്നു പേരും സഞ്ചരിച്ചിരുന്ന കാർ പൊൻകുന്നത്തേക്ക് പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.