Hot Posts

6/recent/ticker-posts

പരാതിയുമായ് ഭാ​ഗ്യ​ല​ക്ഷ്മി: സം​വി​ധാ​യ​ക​ൻ ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെ കേസ്


തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യക്തിഹത്യ നടത്തിയ പരതിയിന്മേൽ സം​വി​ധാ​യ​ക​ൻ ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ഗ്യ​ല​ക്ഷ്മി സൈ​ബ​ർ സെ​ല്ലി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. 

അതേസമയം, വിജയ്. പി. നായരെ കൈയ്യേറ്റം ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭാ​ഗ്യല​ക്ഷ്മി അടക്കമുള്ള മൂന്ന് പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. വിജയ്. പി. നായർ ഇവർക്കെതിരെ പരാതി നൽകിയിരുന്നു.  ഇയാളുടെ പരാതിപ്രകാരം അതിക്രമിച്ചുകയറി, സംഘം ചേർന്ന് ദേഹോപദ്രവം ഏൽപിച്ചു, ലാപ്‌ടോപ്പ് എടുത്തുപോയി തുടങ്ങിയ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തമ്പാനൂർ പോലീസ് കേസെടുത്തിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിജയ് പി.നായർക്കെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഇയാളുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടയിലാണ് കൗണ്ടർ പെറ്റീനഷനുമായി ഇയാൾ പോലീസിനെ സമീപിച്ചത്. ആദ്യം തനിക്ക് പരാതിയില്ല മാപ്പുപറയുന്നു എന്നായിരുന്നു വിജയ് പി നായരെടുത്ത നിലപാട്.
Reactions