Hot Posts

6/recent/ticker-posts

വ​ന്ദേ​ഭാ​ര​ത് മി​ഷൻ: കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ


കൊ​ണ്ടോ​ട്ടി: പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നതിനായ് ആരംഭിച്ച വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്റെ ആ​റാം​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, യു​എ​ഇ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ അ​ധി​ക സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​വൈ​റ്റി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ. നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​യി 39 വി​മാ​ന​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​രു​മാ​യി എ​ത്തു​ക. ബ​ഹ്‌​റൈ​നി​ല്‌ നി​ന്ന് 10 സ​ർ​വീ​സു​ക​ളും സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് ഒ​മ്പ​ത് സ​ർ​വീ​സു​ക​ളാ​ണ് ഉ​ള്ള​ത്.

സൗ​ദി​യി​ൽ നി​ന്ന് ഈ ​മാ​സം 14 വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് ഷെ​ഡ്യൂ​ൾ ചെ​യ്ത 19 വി​മാ​ന​ങ്ങ​ളി​ൽ ഒ​മ്പ​ത് സ​ർ​വീ​സു​ക​ളും കേ​ര​ള​ത്തി​ലേ​ക്കാ​ണ്. മൂ​ന്ന് വി​മാ​ന​ങ്ങ​ൾ ക​രി​പ്പൂ​രി​ലേ​ക്കും മൂ​ന്നെ​ണ്ണം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ര​ണ്ട് സ​ർ​വീ​സു​ക​ൾ കൊ​ച്ചി​യി​ലേ​ക്കും ഒ​രെ​ണ്ണം ക​ണ്ണൂ​രി​ലേ​ക്കു​മാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സം അ​ഞ്ച്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ദ​മാ​മി​ൽ നി​ന്നും 13ന് ​റി​യാ​ദി​ൽ നി​ന്നു​മാ​ണ് പ്ര​വാ​സി​ക​ളു​മാ​യി വി​മാ​ന​ങ്ങ​ളു​മാ​യി ക​രി​പ്പൂ​രി​ലെ​ത്തു​ക. നാ​ല് ,13 തീ​യ​തി​ക​ളി​ൽ ദ​മാ​മി​ൽ നി​ന്നും ഏ​ഴാം തീ​യ​തി റി​യാ​ദി​ൽ നി​ന്നു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മാ​ണ് വി​മാ​ന​ങ്ങ​ൾ എ​ത്തു​ക.

വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്റെ ഭാ​ഗമായ് കേരളമുൾപ്പെടെ ഇ​ന്ത്യ​യി​ലേ​ക്ക് ര​ണ്ട് മാ​സ​ത്തി​നു​ള​ളി​ൽ 1,561 സ​ർ​വീ​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 
Reactions