Hot Posts

6/recent/ticker-posts

തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻറേ​ത് അ​വ​സാ​ന വാ​ക്കല്ല, ജോ​സ് കെ. ​മാ​ണി​ക്കു​ള്ള വി​ല​ക്കു നി​ല​നി​ൽ​ക്കു​ന്നു- പി.​ജെ ജോ​സ​ഫ്


കോ​ട്ട​യം: തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻറേ​ത് അ​വ​സാ​ന വാ​ക്ക​ല്ലെന്നും, ജോ​സ് കെ. ​മാ​ണി​ക്കു​ള്ള വി​ല​ക്കു നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നു വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ്. ജോസ് കെ മാണി വിഭാ​ഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച വി​ധി​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജോ​സ് കെ. ​മാ​ണി ചെ​യ​ർ​മാ​നാ​ണെ​ന്നു പ​റ​യു​ന്ന​തു കോ​ട​തി​യ​ല​ക്ഷ്യ​മാ​ണ്. ചെ​യ​ർ​മാ​നാ​യി തിര​ഞ്ഞെ​ടു​ത്ത​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു മൂ​ന്നു കോ​ട​തി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ത് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ചി​ല്ലെന്ന് പി.ജെ. ജോസഫ് ചോദിക്കുന്നു. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻറേ​ത് അ​വ​സാ​ന വാ​ക്ക​ല്ലെന്നും തീ​രു​മാ​ന​ത്തി​നെ​തി​രെ ഡ​ൽ​ഹി കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി ന​ൽ​കി അ​വ​സാ​ന വി​ജ​യം ത​ങ്ങ​ളു​ടേ​താ​കു​മെ​ന്നും ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ക​മ്മീ​ഷ​നു മു​ന്നി​ലു​ള്ള രേ​ഖ​ക​ൾ, അ​തു​വ​രെ​യു​ള്ള സ്ഥാ​നം സം​ബ​ന്ധി​ച്ച ചെ​യ​ർ​മാ​ൻറെ വെ​ളി​പ്പെ​ടു​ത്ത​ൽ എ​ന്ന​തൊ​ക്കെ പ​രി​ഗ​ണി​ച്ചാ​ണ് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജോസ് വിഭാ​ഗത്തിന് രണ്ടില അനുവദിച്ചത്. 

Reactions