തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫിനോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന മന്ത്രിയുട ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. ഇതിനു മുമ്പ് മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി. ജയരാജനുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. പേരാവൂർ എം.എൽ.എ. സണ്ണി ജോസഫിനും ബാലുശ്ശേരി എം.എൽ.എ. പുരുഷൻ കടലുണ്ടിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
