Hot Posts

6/recent/ticker-posts

കനത്തമഴ വരുന്നു: മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ൻറെ മു​ന്ന​റി​യി​പ്പ്. ഇ​ടു​ക്കി, വ​യ​നാ​ട്,  മ​ല​പ്പു​റം ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ  ഈ ​ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.  

ചൊ​വ്വ, വ്യാ​​ഴം- ഇ​ടു​ക്കി, ബു​ധ​ൻ - വ​യ​നാ​ട്, വെ​ള്ളി​- മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാണ് ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വി​ടെ മ​ത്സ്യ ബ​ന്ധ​ന​ത്തി​നും വി​ല​ക്കു​ണ്ട്.
Reactions