Hot Posts

6/recent/ticker-posts

ആശങ്കയോടെ കോട്ടയം: ജില്ലയിൽ സമ്പർക്ക രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു


കോ​ട്ട​യം: ജി​ല്ല​യി​ൽ സമ്പർക്ക രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു. 62 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിൽ 61 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന് ആ​കെ 1,231 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്. ഇ​തി​ൽ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് വ​ന്ന ഒ​രാ​ളും രോ​ഗ​ബാ​ധി​ത​നാ​യി. 

പു​തി​യ രോ​ഗി​ക​ളി​ൽ 28 പേ​ർ കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. കൂ​രോ​പ്പ​ട, പാ​മ്പാ​ടി-​ആ​റ് വീ​തം, കു​റി​ച്ചി-​നാ​ല്, ച​ങ്ങ​നാ​ശേ​രി-​മൂ​ന്ന് എ​ന്നി​വ​യാ​ണ് സ​മ്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ കൂ​ടു​ത​ലു​ള്ള മ​റ്റു സ്ഥ​ല​ങ്ങ​ൾ. അതേസമയം, രോ​ഗം ഭേ​ദ​മാ​യ 115 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. 

നി​ല​വി​ൽ 1,422 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 4,054 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 2,629 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 15,603 പേ​ർ ക്വാ​റ​ൻറൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. 
Reactions