Hot Posts

6/recent/ticker-posts

തമാശയിലൂടെ കോവിഡ് ബോധവത്ക്കരണം..! 'രമണൻ്റെ ഓണം' കോട്ടയം ജില്ലാ പോലീസിൻ്റെ ഹ്രസ്വചിത്രം വൈറലാകുന്നു.


സംസ്ഥാനം കോവിഡിനെ നേരിടുമ്പോൾ തമാശയിലൂടെയും ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള ഹൃസ്വചിത്രമൊരുക്കി കോട്ടയം ജില്ലാ പോലിസ്.  'രമണൻ്റെ ഓണം' എന്ന ചിത്രത്തിൻ്റെ ആശയം കോട്ടയം ജില്ലാ പോലീസ് മേധാവി ജയദേവ് ജി ഐപിഎസിൻ്റേതാണ്. എ എസ് പി ഡോ.എ നെസിം ആണ് കിയേറ്റീവ് ഹെഡ്, ഡാനീഷ് പൂഞ്ഞാർ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ റാഷിതലനാടും സംഭാഷണം ബിബിൻ മെൽബിനുമാണ്.

ബെന്നി ജോർജ്ജ്, എ എസ് ഐ ബിനോയ് തോമസ്, ഷേർളി, ജോബിൻസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Reactions