Hot Posts

6/recent/ticker-posts

അന്യ മതസ്ഥയായ യുവതിയുമായി സൗഹൃദം.. ഡൽഹിയിൽ യുവാവിനെ അടിച്ചുകൊന്നു.!




ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ ആദര്‍ശ്നഗറില്‍ ബിരുദ വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ അടിച്ചുകൊന്നു. ഡല്‍ഹി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ രാഹുല്‍ കുമാറിനെ (18) ആണ് യുവാക്കൾ ചേർന്ന് അടിച്ചു കൊന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
ബുധനാഴ്ച രാത്രിയാണ് രാഹുല്‍ കുമാർ ക്രൂര മര്‍ദനത്തിനിരയായത്. പെണ്‍സുഹൃത്തിന്റെ സഹോദരനും സുഹൃത്തുകളും ചേര്‍ന്നാണ് രാഹുലിനെ മര്‍ദിച്ചത്. അന്യമതത്തില്‍പ്പെട്ട രാഹുലിന്റെ സൗഹൃദം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തേ വിലക്കിയിരുന്നു. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ബി.ആര്‍.ജെ.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാഹുല്‍ ഇന്നലെയാണു മരിച്ചത്. 
രാഹുലിന്റെ കുടുംബത്തിന്റെ പരാതിയില്‍ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ സഹോദരന്‍ മുഹമ്മദ് രാജ്, മന്‍വാര്‍ ഹുസൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായതാണെന്നും മറ്റു നിറം നല്‍കരുതെന്നും പൊലീസ് അഭ്യർഥിച്ചു.
Reactions