ഈരാറ്റുപേട്ട:അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിൽനടന്നുവരുന്ന സംസ്കൃതിയുടെ ഭൂമികയിലൂടെ ഒൻപത് ചുവടുകൾ എന്ന വെബി നാറിന്റെ ആറാം ദിനമായ ഇന്ന് നാട്ടറിവ് വൈദ്യമേഖലയുടെ വാതായനങ്ങൾ കുട്ടികളുടെ മുന്നിൽ തുറന്ന് ശ്രീ സണ്ണി തോമസ് മൂശാരി പറമ്പിൽ കുട്ടികളുടെ മനംകവർന്നു. ആയുർവേദ ഒറ്റമൂലി ചികിത്സാരംഗത്ത് 35 വർഷത്തെ പാരമ്പര്യമുള്ള അദ്ദേഹം നാട്ടറിവ് വൈദ്യ ഗവേഷകനും കൂടിയാണ്. നമ്മുടെ ആരോഗ്യം നിലനിർത്താനും രോഗങ്ങൾ അകറ്റാനുള്ള ഔഷധങ്ങൾ നമുക്കുചുറ്റും തന്നെ ഉണ്ടെന്നുള്ള തിരിച്ചറിവ് കുട്ടികൾക്ക് പുതിയ അനുഭവമായി. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റായ ഡോക്ടർ ദീപ്തി മധു മുഖ്യാതിഥിയായിരുന്നു. നാട്ടറിവ് വൈദ്യം അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള സെമിനാർ കാലത്തിന് അനുയോജ്യമാണെന്ന് ഡോക്ടർ ദീപ്തി മധു അഭിപ്രായപ്പെട്ടു. ഈ കോവിഡ് കാലത്ത് വീടിനുള്ളിൽ കഴിയുന്ന കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ ഉണർവിനു വേണ്ടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് എന്ന് ഹെഡ്മിസ്ട്രസ് സി.സൗമ്യ പറഞ്ഞു.