ആംസ്റ്റർഡാം : നെതർലാൻഡിലെ പാളം തെറ്റിയ മെട്രോ ട്രെയിനിനെ വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത് കൂറ്റൻ തിമിംഗലത്തിന്റെ ശില്പം. മായാജാലമെന്ന് തോന്നാമെങ്കിലും വലിയ അപകടം മുന്നിൽക്കണ്ട യാത്രക്കാർ ഇപ്പോഴും ഞെട്ടലിലാണ്. നിരത്തിൽ നിന്ന് മീറ്ററുകൾ ഉയരത്തിൽ പാഞ്ഞ മെട്രോ ട്രെയിനിന് യാദൃശ്ചികമായാണ് പാളം തെറ്റിയത്. എന്നാൽ മുന്നിലുള്ള തിമിംഗലത്തിന്റെ ശില്പത്തിൽ തട്ടി ട്രെയിൻ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവറിന് മാത്രമാണ് അപകടത്തിൽ ചെറിയ പരിക്കുകളുള്ളത്.
തന്റെ ശില്പം നിരവധി പേരുടെ ജീവൻ രക്ഷിച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ശില്പം രൂപകൽപന ചെയ്ത ആർക്കിടെക്റ്റ് മാർട്ടൻ സ്ട്രൂയിജ് പറഞ്ഞു. ഒരു മെട്രോ ട്രെയിനിനെ താങ്ങാൻ മാത്രം ശേഷിയുള്ളതായിരുന്നു തന്റെ ശില്പം എന്നറിഞ്ഞത് അത്‌ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
