പത്തനംതിട്ട: നഗരസഭ ഭരിക്കാൻ ഉറപ്പിച്ച് എൽഡിഎഫ്. രണ്ട് സ്വതന്ത്രർ ഉൾപ്പെടെ 15 പേരുടെ പിന്തുണ ഉറപ്പിച്ചു. മൂന്ന് എസ്ഡിപിഐ അംഗങ്ങൾ വിട്ടുനിൽക്കും. ഇതും എൽഡിഎഫിന് ഗുണമാകും.
കഴിഞ്ഞവട്ടം യുഡിഎഫിന് വൻ ഭൂരിപക്ഷമുണ്ടായിരുന്ന നഗരസഭയില്‍ ഇക്കുറി ഇരുമുന്നണികള്‍ക്കും കിട്ടിയത് 13 സീറ്റുവീതമാണ്. ഇതോടെയാണ് കോണ്‍ഗ്രസ് വിമതരായി ജയിച്ച രണ്ടുപേരുടെ നിലപാട് നിര്‍ണായകമായത്. ഇതില്‍ ഒരാളായ കെ.ആര്‍. അജിത് കുമാര്‍ നേരത്തെ തന്നെ എല്‍ഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചു. ഇരുമുന്നണികളില്‍നിന്നും ചെയർമാൻ സ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങള്‍ ലഭിചിരുന്നതയി കെ.ആർ.അജിത് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നുസീറ്റുകളില്‍ എസ്ഡിപിഐ ജയിച്ചെങ്കിലും ഇവരുടെ പിന്തുണ ആരും സ്വീകരിച്ചില്ല.
അതേസമയം, കളമശേരിയില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണ യുഡിഎഫിനാണ്. രണ്ടുവിമതര്‍ എൽഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. ഇതോടെ ഇരുമുന്നണികള്‍ക്കും 20 സീറ്റ് വീതമായി. എൻഡിഎയ്ക്ക് ഒരുസീറ്റുണ്ട്. 42 അംഗ കൗണ്‍സിലില്‍ 19 പേരുമായി യുഡിഎഫും 18 പേരുമായി എല്‍ഡിഎഫും ഭരണം പിടിക്കാനിറങ്ങുമ്പോള്‍ മൂന്ന് വിമതരുടെ നിലപാട് നിര്‍ണായകമാകും.
