ഇടുക്കി: ഇടുക്കിയിൽ പോക്‌സോ കേസ് പ്രതിയെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമളി സ്വദേശി ബിനോയിയാണ് തൂങ്ങി മരിച്ചത്. 46 വയസായിരുന്നു. രാവിലെ ആറോടെ ആശുപത്രിയിലെ ശുചിമുറിയില്‍ ബിനോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെതുകയായിരുന്നു.
മുട്ടം ജയിലിലെ റിമാന്‍ഡ് തടവുകാരനാണു ബിനോയി. പോക്സോ കേസില്‍ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് റാണിഗിരി ആശുപത്രിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതാണ്. ഡിസംബർ 23 നാണ് ബിനോയിയെ കൊറോണ സെന്ററിൽ പ്രവേശിപ്പിച്ചത്. ശുചിമുറിയുടെ താക്കോല്‍ ഉദ്യോഗസ്ഥരാണ് സൂക്ഷിക്കുന്നത്. ഇന്ന് രാവിലെ 6 ന് ശുചിമുറിയില്‍ പോയ ബിനോയി ഇറങ്ങിവരാന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മറ്റൊരു കൊറോണ രോഗി ആത്മഹത്യ ചെയ്തിരുന്നു. തൃക്കാക്കര സ്വദേശി ലൂയിസ് തോമസാണ് സ്വകാര്യ ആശുപത്രിയിൽ തൂങ്ങി മരിച്ചത്.