Hot Posts

6/recent/ticker-posts

പെരുമ്പാവൂരിൽ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ 4 പേര്‍ തൂങ്ങിമരിച്ച നിലയില്‍




ചേലാമറ്റം : പെരുമ്പാവൂരിൽ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ 4 പേര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലാമറ്റം  പാറപ്പുറത്തുകുടി വീട്ടില്‍  ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യതമൂലമുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.  ബിജു  നടത്തിയ ചിട്ടി തകർന്നതിനെ തുടർന്നാണ്  കുടംബം ആത്മഹത്യാ ചെയ്തത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇന്നു രാവിലെ   നാട്ടുകാരാണ് ബിജുവിനെയും കുടുംബത്തെയും  വീടിനുളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബിജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മക്കളെ മറ്റൊരു മുറിയിലുമായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തമകന്‍ ആദിത്യന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അര്‍ജുന്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. മക്കളെയുമൊത്തുള്ള ഈ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.. സംഭവത്തില്‍ പൊലീസ് അടിയന്തിര അന്വേഷണം ആരംഭിച്ചു. 
Reactions