Hot Posts

6/recent/ticker-posts

ബ്രിട്ടനിലെ കോവിഡ് ഇന്ത്യയിലും.! യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ ആറു പേർക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു



ബ്രിട്ടനിലെ കോവിഡ് ഇന്ത്യയിലും.! യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ ആറു പേർക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മൂന്നു പേർ ബെംഗളൂരുവിലും രണ്ടു പേർ ഹൈദരാബാദിലും ഒരാൾ പുണെയിലുമാണ്.അതിവേഗം  പടരുന്ന ജനിതക മാറ്റമുള്ള കോവിഡ്  ആണ് ഇന്ത്യയിലും കണ്ടത്തിയിരിക്കുന്നത്.നിലവിൽ 6 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത് .പുണെ വൈറോളജി ഇന്സിറ്റിട്യൂട്ടിൽ നടത്തിയ   പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലും കണ്ടത്തിയത് .   

ബെംഗളൂരു നിംഹാൻസ്, ഹൈദരാബാദ് സിസിഎംബി, പുണെ എൻഐവി ലാബുകളിലെ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്.
നവംബർ 25നുശേഷം യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 114 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മുഴുവൻ പേരുടെയും സ്രവ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി നൽകിയിരുന്നു. ഇതിൽ 6 പേർക്കാണ് യുകെയിൽ കണ്ടെത്തിയ അതീവ വ്യാപനശേഷിയുള്ള വൈറസ് വകഭേദത്തിൽനിന്ന് കോവിഡ് പിടിപെട്ടത്.

ഇവരെ പ്രത്യേക ഐസലേഷൻ യൂണിറ്റുകളിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. സമ്പർക്കമുണ്ടായവരിൽ പോസ്റ്റീവ് ആകുന്നവർക്കും ജനിതക ശ്രേണീകരണം നടത്തും. കനത്ത ജാഗ്രതാ നടപടിയെടുക്കാൻ  സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകി മറ്റ് 14 രാജ്യങ്ങളിൽ കൂടി യുകെയിലെ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് എത്തിയവരെ പരിശോധിക്കുന്ന നടപടിയിലേക്കും ഇന്ത്യ കടന്നേക്കും.
Reactions