നെയ്യാറ്റിന്‍കരയില്‍ കൂടി ഒഴിപിക്കൽ നടപടിക്കിടെ തീ കൊളുത്തി മരണപ്പെട്ട രാജന്‍- അമ്പിളി ദമ്പതികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍. അവരുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നതോടൊപ്പം അവര്‍ക്ക് വീട് വെച്ചുനല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.രാജന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങിയതോടെ ,കേരള കരയുടെ മുഴുവൻ നോവായി മാറിയിരിക്കുകയാണ് ഈ രണ്ടു മക്കള്‍. തീരാ വേദനയുടെ നടുവില്‍ നിന്നും, മാതാപിതാക്കളുടെ മരണത്തിന് കാരണമായവർക്കു എതിരെ നടപടി എടുക്കണമെന്ന് ഇവർ അവിശ്യപെട്ടു.
പൊലിസ് ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയതായിരുന്നു നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്‍. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലിസ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ദേഹത്തേക്ക് തീ പടരുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ രാജൻ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്. രാത്രിയോടെ ഭാര്യ അമ്പിളിയും മരിച്ചു.
ഒഴിപ്പിക്കിലനെതിരെ രാജന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീര്‍പ്പ് വരുന്നതിന് മുൻപ് തന്നെ പോലീസ് ഒഴിപ്പിക്കാനെത്തി. ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടു മുൻപാണ് പോലീസ് ഒഴിപ്പിക്കാനെത്തിയത്. മുന്‍സിഫ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്ത ഉത്തരവ് വന്നപ്പോഴേക്കും ദമ്പതികൾ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു. പോലീസ് അനാവശ്യ തിടുക്കം കാട്ടി എന്നാണ് ആക്ഷേപം ഉയരുന്നത്. ഇതിനെ തുടർന്ന് സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ ഉത്തരവിട്ടിരിക്കുകയാണ്. തിരുവനന്തപുരം റൂറല്‍ എസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു.
കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നൽകാൻ യൂത്ത് കോണ്‍ഗ്രസും കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കാൻ ഡിവൈഎഫ്‌ഐയും മുന്നോട്ട് വന്നിട്ടുണ്ട്. മൂന്ന് സെന്റ് ഒഴിപ്പിക്കുന്നത് പോലുള്ള ചെറിയ കേസുകള്‍ സംയമനത്തോടെ ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
