നിവിന്പോളിക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായൊരു കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തിൽ സജീവമാകുകയാണ് ‘തുറമുഖ’ത്തിലൂടെ.2016 ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം നിർവഹിക്കുന്ന ചിത്രമായ തുറമുഖം തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കപ്പെട്ടാണ് നിർമിക്കുന്നത് .
രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പ്രക്ഷകശ്രദ്ധ നേടിയിരുന്നു. 'മൂത്തോന്' ശേഷം നിവിന്‍ പോളിയിലെ അഭിനേതാവിന് നേട്ടമാകും എന്ന് കരുതപ്പെടുന്ന ചിത്രവുമാണിത്. ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകവും ആരാധകരും ഈ ചിത്രത്തെ കാത്തിരിക്കുന്നത്
