Hot Posts

6/recent/ticker-posts

കാസർകോട് നിയന്ത്രണം വിട്ട ബസ് വീടിനു മുകളിലേക്കു മറിഞ്ഞു



കാസർകോട്: പാണ​ത്തൂരിൽ പരിയാരത്ത് ടൂറിസ്റ്റ് ബസ് വീടിനു മുകളിലേക്കു മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ബസിൽ എഴുപതോളം പേരുണ്ടായിരുന്നതായി കാസർകോട് ജില്ലാ കലക്ടർ ഡി.സജിത് ബാബു അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്.‌നിയന്ത്രണംവിട്ട് ബസ്സ് റോഡിനു താഴെയുള്ള ഭാസ്കരൻ എന്നയാളുടെ വീടിന് മുകളിലേക്കു മറിയുകായിരുന്നു. വീട് ഭാഗികമായി തകർന്നു. ബസില്‍ ആകെ എഴുപതോളം പേരാണ് ഉണ്ടായിരുന്നത്.

കർണാടകയിലെ സുള്ള്യയിൽനിന്നു പാണത്തൂരിലേക്കു വന്ന ബസ്സാണ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞത്. കർണാടകയിൽ  നിന്നും പാണത്തൂരിൽ  വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത് .  അപകടസ്ഥലത്തുനിന്ന് അബോധാവസ്ഥയിൽ രണ്ടു കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റ നിരവധി പേരെ കർണാടകയിലെ വിവിധ ആശുപത്രികളിലും എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർ‌ത്തനം പുരോഗമിക്കുകയാണ്.
..
Reactions