Hot Posts

6/recent/ticker-posts

സൂപ്പർ ബൈക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ:പാനിഗാലെ വി2



പുതുവർഷത്തിൽ തന്റെ ഏറെ നാളത്തെ സ്വപ്നമായ സൂപ്പർ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് നടൻ ഉണ്ണിമുകന്ദൻ . സിനിമ താരങ്ങളിൽ  പലരും കടുത്ത വാഹനപ്രേമികളും ആയിരിക്കും.പലപ്പോഴും ആഢംബര വാഹനങ്ങള്‍ പലതും ആദ്യം സ്വന്തമാക്കുന്നത് സിനിമ താരങ്ങൾ തന്നെയാണ്  . ഉണ്ണിമുകുന്ദൻ  ഒരു കടുത്ത  വാഹനപ്രേമിയാണ്.ഇറ്റാലിയൻ  സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ ഡുക്കാട്ടി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച പാനിഗാലെ വി2 ആണ് ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയിരിക്കുന്നത് .ഇന്ത്യയിൽ ഏകദേശം 23 ലക്ഷം രൂപം വിലമതിക്കുന്ന ആഡംബര സ്പോർട്സ് ബൈക്ക് ആണ് തരാം തന്റെ ഗാരേജിലെത്തിച്ചത് .ഇഷ്ട വാഹനം സ്വന്തമാക്കിയ വിവരം തരാം സമൂഹമാധ്യമങ്ങളിലൂടെ   ആരാധകരുമായി അറിയിച്ചു.

എറണാകുളം വൈറ്റില ഷോറൂമിലെത്തിയാണ് ഉണ്ണി മുകുന്ദൻ ഇഷ്ട വാഹനം സ്വന്തമാക്കിയത് .   ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 955 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന പുതിയ പാനിഗാലെ വി2-വിന് കരുത്തേകുന്നത്. ഇത് 152 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്സ്. ബി.എസ്-4 എന്‍ജിനിലെത്തിയിരുന്ന പാനിഗാലെ വി2-നെക്കാള്‍ അഞ്ച് ബിഎച്ച്പി പവറും രണ്ട് എന്‍എം ടോര്‍ക്കും പുതിയ മോഡലില്‍ അധികമായുണ്ട്.ഉണ്ണി മുകുന്ദന്റെ വാഹനശേഖരത്തിലെ ആദ്യ സൂപ്പര്‍ ബൈക്കാണ് പാനിഗാലെ വി2. ബജാജ് പള്‍സര്‍, റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി.ടി, ക്ലാസിക് ഡെസേര്‍ട്ട് സ്‌റ്റോം, ജാവ പരേക് തുടങ്ങിയ ബൈക്കുകളാണ് നിലവില്‍ അദ്ദേഹത്തിന്റെ ഗ്യാരേജിലെ ഉള്ളത്..
Reactions