Hot Posts

6/recent/ticker-posts

കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിതീകരിച്ചു



കോട്ടയം:സംസ്ഥാനത്ത രണ്ടു ജില്ലകളിൽ  പക്ഷി പനി സ്ഥിരീകരിച്ചു . കോട്ടയം  ആലപ്പുഴ ജില്ലകളിലാണ് പക്ഷി പനി സ്ഥിരീകരിച്ചത്‌.കുട്ടനാട്, പള്ളിപ്പാട് മേഖലകളിലാണ്  വീണ്ടും  പക്ഷിപ്പനി സ്ഥികരിച്ചിരിക്കുന്നത്. 12,000 താറാവുകൾ ചത്തു. രോഗം റിപ്പോർട്ട് ചെയ്ത ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലാ വളർത്തു  പക്ഷികളെയും  കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത് .36,000 ത്തോളം പക്ഷികളെ നശിപ്പിക്കേണ്ടി വരും. കർഷകർക്ക് നഷ്ടപരിഹാരം നൽകും. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കോഴി, താറാവ് എന്നിവയ്ക്ക് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

 എച്ച്5 എൻ8 വൈറസ് ആണ് രോഗവാഹിനി. ഇത് മനുഷ്യരിലേക്കും പടരും. നിലവിൽ പരിഭ്രാന്തി വേണ്ടെന്നും മന്ത്രി കെ രാജു  പറഞ്ഞു. കഴിഞ്ഞ ദിവസമാണ്  മണ്ണുത്തിയിലെ വിദഗ്ധർ ശേഖരിച്ച  ഒൻപത് സാംപിളുകൾ  ഭോപ്പാലിലെ ജന്തുരോഗ നിർണയ ലാബിലേക്ക് അയച്ച പരിശോധന നടത്തിയത് .ഇതിൽ അഞ്ചു സാംപിളുകളിലാണ്  രോഗം കണ്ടെത്തിയത്  . എച്ച്5 എൻ 8 വൈറസാണു ബാധിച്ചത്. ഇതു വ്യാപകമായി പടരുന്നതല്ലെന്നു മണ്ണുത്തി വെറ്ററിനറി ആൻ‍ഡ് ആനിമൽ സയൻസസ് കോളജ് അധികൃതർ പറഞ്ഞു.ദേശാടനപക്ഷികളിൽ നിന്നാവാം രോഗ ബാധയുണ്ടായതെന്ന്  നിഗമനത്തിലാണ് വനം വകുപ്പ് 

.2014ലും 2016ലും കുട്ടനാട്ടിൽ കണ്ടെത്തിയ വൈറസല്ല ഇത്. അതെ വൈറസായിരുനെകിൽ  ഇതിനോടകം കൂടുതൽ  രോഗം വ്യാപനമുണ്ടായേനെ . ശേഖരിച്ച സാംപിളുകൾ മൃഗസംരക്ഷണ വകുപ്പു വഴിയാണ് ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചത്. ഇത്തവണ രണ്ടിടത്തായി പതിനായിരത്തിലേറെ താറാവുകൾ ചത്തു. ഇപ്പോൾ രോഗം നിയന്ത്രണത്തിലാണെന്നും വിദഗ്ധർ പറയുന്നു. ഡിസംബർ 19 മുതൽ താറാവുകൾ ചത്തു തുടങ്ങി. 26 മുതലാണു കൂടുതൽ ചത്തത്. പള്ളിപ്പാട്, കരുവാറ്റ തുടങ്ങി രോഗബാധയുള്ള പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ നാളെ വിദഗ്ധരെത്തി നശിപ്പിക്കും.
Reactions