Hot Posts

6/recent/ticker-posts

മലയാള സിനിമയുടെ അമ്പിളിക്കലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ



മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി. മലയാളത്തിലെ പ്രമുഖ ഹാസ്യ നടനാണ്  ജഗതി ശ്രീകുമാർ നാടകാചാര്യനായ  എൻ  കെ ആചാര്യയുടെയും  പൊന്നമ്മാളിന്റെയും മകനായി 1951 ൽ ജനിച്ചു .കുട്ടികാലം  മുതൽ ഒരു നടനാകണമെന്ന മോഹവുമായി നടന്ന ജഗതി ശ്രീകുമാർ തന്റെ അച്ഛന്റെ നാടകങ്ങളിലൂടെ  കലാലോകത്തേക്ക് എത്തപ്പെട്ടു .തിരുവനന്തപുരം  മോഡൽ സ്കൂളിൽ അഞ്ചിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത് . മാർ ഇവാനിയോസ് കോളേജിൽ ചേരുമ്പോഴേക്കും പരിചയ സമ്പന്നനായ നാടക പ്രവർത്തകനായി  അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു .1100 ലധികം  ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ജനപ്രിയ നടൻ മാരിലൊരാളാണ് . സിനിമയിലെ നർമ്മം നിറഞ്ഞ കഥാപാത്രത്തിൽനിന്നും   തികച്ചു വ്യത്യസ്‍തനായി ജീവിതത്തിൽ നിലകൊള്ളുന്ന വ്യകതിയാണ് ജഗതി ശ്രീകുമാർ .

2012 ൽ നടന്ന  അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് 8 വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയ ഹാസ്യസാമ്രാട്ട്  .കഴിഞ്ഞ വർഷം രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഈ വർഷം സിനിമയിലേക്കും മടങ്ങിയെത്തുമെന്നു മകൻ രാജ് കുമാർ അറിയിച്ചിരുന്നു .സിനിമയിൽ ഏറെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ജഗതിയുടെ അസാന്നിധ്യം തീരാ നഷ്ടം തന്നെയാണ് .

ജഗതിഎന്ന  നടന് പകരം വെക്കാൻ ജഗതി മാത്രം. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാൻ പോലും പറ്റില്ല മലയാളികൾക്ക് .ചിലപ്പോഴൊക്കെ ജഗതിയുടെ കാലം കഴിഞ്ഞെന്ന മട്ടിൽ വാർത്തകൾ വന്നു. പക്ഷേ, അങ്ങനെ കരുതിയവരെ പോലും വിസ്മയിപ്പിച്ച് സ്വന്തമൊരിടം മലയാള സിനിമയിൽ സൃഷ്ടിക്കുകയും ഇപ്പോഴും അതേപടി കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു  അദ്ദേഹം.സ്വാഭാവിക അഭിനയം കൊണ്ട്എക്കാലവും  മലയാള സിനിമയിൽ വിസ്മയം തീർത്ത പ്രിയ പ്രിയനടന് ആരാധകരുംസിനിമാ പ്രവര്‍ത്തകരുമടക്കം ഒട്ടനവധി പേരാണ്  ആശംസകള്‍ നേരുന്നത്.ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയിൽ തിരിച്ചെത്താൻ മലയാളികൾ കാത്തിരിക്കുന്നു .
Reactions