വാഷിങ്ടൻ: യുഎസ് പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്താൻ കലാപകാരികൾക്കു പ്രോത്സാഹനം നൽകിയെന്നാരോപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രസിഡന്റ് പദത്തിൽനിന്നു പുറത്താക്കാൻ യുഎസ് ഭരണഘടനയുടെ 25–ാം ഭേദഗതി പ്രയോഗിക്കണമെന്ന ആവശ്യത്തിന് യുഎസ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം. 25–ാം ഭേദഗതി പ്രയോഗിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്ന പ്രമേയം 205 നെതിരെ 223 വോട്ടുകൾക്കു പാസായി. പ്രസിഡന്റ് പദത്തിൽ ട്രംപിന്റെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, 25–ാം ഭേദഗതി പ്രയോഗിക്കണമെന്ന് ആവശ്യം.
രാജ്യത്തിന്റെ താൽപര്യത്തിന് യോജിച്ചതാണെന്നു വിശ്വസിക്കുന്നില്ല.’ – ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിക്ക് അയച്ച കത്തിൽ മൈക്ക് പെൻസ് വ്യക്തമാക്കി. ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ കേവലഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാകുന്നതോടെ സെനറ്റിൽ വിചാരണയ്ക്കു തുടക്കമാകും. സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരെ കുറ്റം ചുമത്താം. 100 അംഗ സെനറ്റിലെ 50 ഡമോക്രാറ്റുകൾക്കു പുറമേ 17 റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ. ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് അഞ്ച് റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ട്. ഇംപീച്ച്‌മെന്റ് പ്രമേയത്തിന്റെ നടപടിക്രമങ്ങൾക്കു നേതൃത്വം നൽകാൻ ഒൻപത് ഡമോക്രാറ്റിക് പാർട്ടി ജനപ്രതിനിധികളെ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തിരഞ്ഞെടുത്തു.
