Hot Posts

6/recent/ticker-posts

പ്രിയ കവി അനിൽ പനച്ചൂരാൻ വിടവാങ്ങി



ഒരു കവിതകുടി ഞാൻ എഴുത്തിവെയ്ക്കാം,എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ.എഴുതാൻ ഇനിയു വരികൾ ബാക്കി വെച്ച്  കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ യാത്രയായി.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.


ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനായി 1965 ൽ ജനിച്ച അദ്ദേഹം നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. തന്റെ കവിതകളിൽ പ്രണയവും ,വിരഹവും വിപ്ലവും ഒരുപോലെ നിറച്ചിരുന്നു .  . തന്റെ കവിതകളിൽ പ്രണയവും ,വിരഹവും വിപ്ലവും നിറച്ചിരുന്ന് . കോളേജ്   കാലഘട്ടത്തിൽ  എസ്.എഫ്.ഐ.പ്രവർത്തകനായി തുടർന്ന് ഡി.വൈ.എഫ്.ഐ.യിലും പ്രവർത്തിച്ച് പാർട്ടിയംഗമായി. പിന്നീട് രാഷ്ട്രീയം വിട്ട് ശ്രീപെരുമ്പത്തൂരെ സ്വാമിയുടെ അനുയായിയായി. ഹരിദ്വാറിൽ ചെന്ന് സന്ന്യാസവും സ്വീകരിച്ചു. പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നു. അങ്ങനെ വക്കീലുമായി.

 വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം,ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ, അക്ഷേത്രിയുടെ ആത്മഗീതം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.2007ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിൽ ‘ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം’ എന്ന ഗാനം ഏറെ ശ്രദ്ധ നേടി. സിനിമാരംഗത്ത് പാടിയഭിനയിച്ചതും പനച്ചൂരാൻ തന്നെയായിരുന്നു. ഇന്നും ഈ ഗാനം സിരകളിൽ ആവേശം നിറക്കുന്നണ്ട്. അറബി കഥയിലെ തിരികെ വരുമെന്ന വാർത്ത കേൾക്കനായി എന്ന ഗാനം പ്രവാസികളുടെ മനസ്സ് തോട്ടറിയുന്നതയിരുന്നൂ. മനസ്സിൽ പ്രണയ നിറച്ച  'നീയാം തണലിന് താഴെ', 'അരികത്തായ് ആരോ പാടുന്നുണ്ടോ എന്ന് തുടങ്ങി 'ജിമിക്കി കമ്മല്‍' വരെ എഴുതി വിസ്മയിപ്പിച്ചു. മലയാളികളുടെ മനസ്സിൽ ഒരുപിടി നല്ല വരികൾ ബാക്കി വെച്ച് അനിൽ പനച്ചൂരാൻ വിട പറഞ്ഞു .
Reactions