തിരുവന്തപുരം : നടൻ കൃഷ്ണ കുമാറിന്റെ തിരുവന്തപുരത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പിടിയിൽ .മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസലാണ് ഇന്നലെ രാത്രി കൃഷണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയത് . മയക്കു മരുന്നിന് അടിമയാണ് ഇയാളെന്നാണ് പോലീസിന്റെ നിഗമനം.
ഫൈസൽ കൃഷ്ണ കുമാറിന്റെ വീടിന്റെ മതിൽ ചാടി കടക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്.ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു .ഇന്നലെ രാത്രിയിൽ ഗേറ്റിൽ ബഹളം കേതേതിനെ തുടർന്ന് വീടിനു പുറത്തിറങ്ങിയ കൃഷ്ണ കുമാർ കണ്ടത് അസഭ്യം പറയുന്ന യുവാവിനെയാണ് .
ഗേറ്റിൽ തട്ടി ശബ്ദമുണ്ടാകുകയും വീടിനുള്ളിൽ കയറാനും ശ്രെമിച്ചു .വീടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണ കുമാർ തടഞ്ഞു .എന്നാൽ യുവ ബലപ്രയോഗത്തിനു മുതിർന്നു. ഇതോടെ കൃഷ്ണ കുമാർ പോലീസിൽ വിവരം അറിയിച്ചു .സംഭവ സഥലത് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
