Hot Posts

6/recent/ticker-posts

വ്യവസായ പ്രമുഖരുടെ പട്ടികയിൽ ഒന്നാമത് എം.എ. യൂസഫലി - BMTV



അബുദാബി: ഫോബ്‌സ് പുറത്തിറക്കിയ ഗൾഫിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ ഇടംനേടി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാമത്. രണ്ടാമത് ദുബായ് ലാൻഡ്മാർക്ക് ഗ്രൂപ്പ് സി.ഇ.ഒ.യും തമിഴ്‌നാട് സ്വദേശിനിയുമായ രേണുക ജഗ്തിയാനി.


ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും മലയാളി വ്യവസായിയുമായ സണ്ണി വർക്കിയാണ് മൂന്നാമത്. ആർ.പി. ഗ്രൂപ്പിന്റെ രവിപിള്ള  വി.പി.എസ്. ഹെൽത്ത് കെയറിന്റെ  ഡോ. ഷംഷീർ വയലിൽ,  വെസ്റ്റേൺ ഇന്റർനാഷണൽസിന്റെ കെ.പി. ബഷീർ,  ശോഭ ഗ്രൂപ്പിന്റെ പി.എൻ.സി. മേനോൻ,  തുംബൈ ഗ്രൂപ്പിന്റെ തുംബൈ മൊയ്തീൻ,  ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന്റെ  അദീബ് അഹമ്മദ്,  കെഫ് ഹോൾഡിങ്‌സിന്റെ ഫൈസൽ കൊട്ടികോള്ളോൻ, ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ് രാമകൃഷ്ണൻ എന്നിവരാണ് മറ്റു മലയാളികൾ.



Reactions