Hot Posts

6/recent/ticker-posts

വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ; കെഎസ്ആർടിസി എംഡിയോടു മുഖ്യമന്ത്രി - BMTV



തിരുവനന്തപുരം: കെഎസ്ആർടിസിയിലെ യൂണിയനുകൾക്കും ജീവനക്കാർക്കുമെതിരെ തുറന്നടിച്ചും സ്ഥാപനത്തിലെ തട്ടിപ്പുകൾ തുറന്നുപറഞ്ഞ സിഎംഡി ബിജു പ്രഭാകറിനോടു വിവാദപ്രസ്താവനകള്‍ ഇനി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പരിഷ്കരണ നടപടികള്‍  തുടരാന്‍ പിന്തുണയുണ്ടാകുമെന്ന്  മുഖ്യമന്ത്രി സിഎംഡിയോടു പറഞ്ഞു. ഇന്നലെ ക്ലിഫ് ഹൗസില്‍ വച്ചാണ് കെഎസ്ആർടിസി എംഡിയെ മുഖ്യമന്ത്രി കണ്ടത് .

വിഷയത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് എംഡി ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പരസ്യപ്രസ്താവനയ്ക്കെതിരെ സിഐടിയു ഉൾപ്പെടെ യൂണിയനുകൾ രംഗത്തുവന്നതോടെ കെഎസ്ആർടിസിയിൽ പുതിയ പോർമുഖം തുറന്നിരുന്നു. കോർപറേഷൻ ആസ്ഥാനം ഐഎൻടിയുസി യൂണിയൻ ഉപരോധിച്ചിരുന്നു. ആരംഭിക്കാനിരിക്കുന്ന കെഎസ്ആർടിസി– സ്വിഫ്റ്റ് കമ്പനി സംബന്ധിച്ച് യൂണിയനുകളും മാനേജ്മെന്റും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് സിഎംഡി പരസ്യമായി തിരിച്ചടിച്ചത്.
കെഎസ്ആര്‍ടിസിയില്‍ എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച നടക്കും. 
Reactions