Hot Posts

6/recent/ticker-posts

കോടതിയിൽ വ്യാജ സിഡി ഹാജരാക്കിയ ബിജു രമേശിനെതിരെ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ് -BMTV



കൊച്ചി :ബാർ കോഴക്കേസിൽ ബിജു രമേശ് വ്യാജ സിഡി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെതിരെ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. കൃത്രിമ രേഖകള്‍ നല്‍കിയതിന് ബിജു രമേശിനെതിരെ നടപടി എടുക്കാനാവില്ലെന്ന മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി തള്ളി. 

ബിജു രമേശ്, കേസിലെ തെളിവായി സമർപ്പിച്ച സിഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ബാര്‍ കോഴക്കേസില്‍ ബിജു രമേശ് വിജിലന്‍സിനു മുന്നില്‍ ഹാജരാക്കിയ സി.ഡി. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇത് കോടതിയെ കബളിപ്പിക്കലാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ മജിസ്ട്രേറ്റ് കോടതി തുടർ നടപടിക്കായി വിജിലൻസ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
.
Reactions