കോട്ടയം ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ നൽകുന്ന കേന്ദ്രങ്ങളായി മാറുന്ന പ്രൈം മിനിസ്റ്റർ വൈഫൈ ആക്സസ് നെറ്റ്‌വർക് ഇന്റർഫേസ് പദ്ധതി അഥവ പിഎം വാണി കേരളത്തിൽ ഉടൻ യാഥാർഥ്യമാകും. ഇതിനായുള്ള റജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ഓഫ് ടെലികോം ആരംഭിച്ചു.പൊതു വൈഫൈ നെറ്റ്‌വർക് വഴി അതിവേഗ വൈഫൈ ഇന്റർനെറ്റ് സേവനം രാജ്യവ്യാപകമായി എത്തിക്കുകയാണ് പിഎം വാണി പദ്ധതി വഴി കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
പൊതു വൈഫൈകളുടെ വ്യാപനം വഴി രാജ്യത്ത് വയർലെസ് കണക്ടിവിറ്റി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.പിഎം വാണി പദ്ധതിയിലുള്ളത്.പബ്ലിക് ഡേറ്റ ഓഫിസ്, പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ , ആപ്പ് ദാതാക്കൾ എന്നിങ്ങനെ മൂന്നു ഘടകങ്ങളാണ് പിഎം വാണി പദ്ധതിയിലുള്ളത്.2013ലെ കമ്പനീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തവർക്കു പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ, ആപ്പ് ദാതാക്കൾ എന്നീ വിഭാഗങ്ങളിലേക്ക് റജിസ്റ്റർ ചെയ്യാം. ഇവർക്ക് ഡിപ്പാർട്മെന്റ് ഓഫ് ടെലികോമിന്റെ റജിസ്ട്രേഷനും വേണം. സൗജന്യമായി ടെലികോം റജിസ്ട്രേഷനും നേടിയെടുക്കാം.
ചെറുകിട സ്ഥാപനങ്ങൾക്ക് വൈഫൈ നൽകുന്നതു വഴി വരുമാനം നേടാം. രാജ്യത്ത് എല്ലായിടത്തും വൈഫൈ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ സ്ഥാപിക്കുന്ന പൊതു നെറ്റ്‌വർക്ക് വഴി തടസ്സമില്ലാത്ത സേവനം ഓരോ പ്രദേശത്തും എത്തിക്കുകയാണ് ലക്ഷ്യം. ഏത് പ്രദേശത്തും പിഎം വാണി സേവനം ലഭിക്കുമെന്നാണ് പ്രത്യേകത. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി വഴി സാധിക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രതീക്ഷ.പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ, ആപ് നിർമാതാക്കൾ എന്നീ വിഭാഗങ്ങളിൽ കേരളത്തിൽ പിഎം വാണിയുടെ റജിസ്ട്രേഷൻ ആരംഭിച്ചതായി ഡിപ്പാർട്മെന്റ് ഓഫ് ടെലികോം സീനിയർ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി.മാത്യു അറിയിച്ചു.
