റിമാൻഡ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി മരട് സിഐ സി. വിനോദ് പറഞ്ഞു. പൊള്ളലേറ്റ കുഞ്ഞിന്റെ പിതാവ് ഏതാനും വർഷങ്ങളായി സ്ട്രോക്കിനെ തുടർന്ന് അബോധാവസ്ഥയിലാണ്. നേരത്തെ ജോലിക്കു പോയിരുന്നെങ്കിലും പിതാവിന് സുഖമില്ലാതായതോടെ മാതാവ് ജോലിക്കു പോകുന്നതു നിർത്തിയിരുന്നു. പൊള്ളലേറ്റ കുഞ്ഞിന്റെ സഹോദരിയുമായി അടുപ്പത്തിലായ അങ്കമാലി സ്വദേശിയായ യുവാവ് ഈ വീട്ടിലാണ് താമസം. കുഞ്ഞിനോട് താൽപര്യമില്ലാതിരുന്ന ഇയാൾ പലപ്പോഴും കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്നു പറയുന്നു. കഴിഞ്ഞ ദിവസം സാധനം വാങ്ങുന്നതിനു നൽകിയ പണം നഷ്ടമായതിന്റെ പേരിലും വീട്ടിലെത്താൻ വൈകിയതിനുമായിരുന്നു ഉപദ്രവിച്ചത്. ശരീരത്തു ചട്ടുകം പഴുപ്പിച്ചു വയ്ക്കുകയും തേപ്പുപെട്ടി ചൂടാക്കി പൊള്ളലേൽപിക്കുകയുമായിരുന്നെന്ന് ഒമ്പതു വയസുകാരൻ പറഞ്ഞു.
