Hot Posts

6/recent/ticker-posts

'ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു'; നസ്രിയ - BMTV



നടി നസ്രിയയുടെ ഇൻസറ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നുള്ള ലൈവ് കണ്ട് ഫോളോവേഴ്സ് ഒന്ന് അമ്പരന്നു. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ സംഭവങ്ങളിൽ വ്യക്തത വരുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

 പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു.   നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലി‍ൽ നിന്നും ലൈവ് വിഡിയോയിൽ  വിദേശ ഭാഷസംസാരിക്കുന്ന രണ്ട് യുവാക്കളെയും കാണാമായിരുന്നു  . തന്റെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു.ഹാക്കേർസ് തന്നെയാണ് നസ്രിയയുടെ പ്രൊഫൈലിലൂടെ ലൈവ് വിഡിയോ സ്ട്രീം ചെയ്തത്. ‘ഏതോ കോമാളികള്‍ ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചുദിവസത്തേക്ക് എന്റെ പേരിൽ വരുന്ന മെസേജുകൾക്കു മറുപടി കൊടുക്കരുത്.’–നസ്രിയ പറഞ്ഞു.
.
Reactions