Hot Posts

6/recent/ticker-posts

കൊച്ചുതുറ ഇടവക വികാരിയെ പുതിയതുറ ജെ എ എസ് സി യുവാക്കൾ ആക്രമിച്ചു; കാഞ്ഞിരം കുളം പോലിസ് കയ്യും കെട്ടി നോക്കി നിന്നു



തിരുവനന്തപുരം: കൊച്ചുതുറ ഇടവകയിൽ പുതിയതുറ ഇടവകയിലെ യുവാക്കളുടെ ആക്രമണം. കൊച്ചുതുറ ഇടവകവികാരി ഫാദർ പ്രബിനെയും സ്ത്രീകൾ അടക്കമുള്ള കമ്മറ്റി അംഗങ്ങളെയും പുതിയതുറ ജെ എ എസ് സിക്ലബിലെ ഒരു കൂട്ടം യുവാക്കൾ ക്രൂരമായി ആക്രമിച്ചു. സംഭവ സ്ഥലത്ത് എത്തിയ കാഞ്ഞിരംകുളം പോലീസ്  കയ്യും കെട്ടി നോക്കി നിന്നതായും ആരോപണം.

അയൽ ഇടവകകൾ തമ്മിൽ ദീർഘ നാളായി നിലനിൽക്കുന്ന കളിസ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് പുതിയതുറ ജെ എ എസ് സി ക്ലബിലെ ഒരു കൂട്ടം യുവാക്കൾ  ഇടവക വികാരിയെയും കമ്മറ്റി അംഗങ്ങളെയും ക്രൂരമായി മർദിക്കാൻ  കാരണം ആയത്..  ജെ എ സ് സി  യുവാക്കൾ സ്ത്രീകളെ യും മർദ്ദിച്ചു.എന്നാൽ സംഭവ സ്ഥലത്ത് എത്തിയ കാഞ്ഞിരംകുളം പോലിസ് കയ്യും കെട്ടി നോക്കി നിൽക്കുകയാണ് ചെയ്തത്.

 

പതിറ്റാണ്ടുകളായി കൊച്ചുതുറ പുതിയതുറ അതിർത്തി പങ്കിടുന്ന കളിസ്ഥലത്തെ ചൊല്ലിയുള്ള  തർക്കത്തിൽ  നിയമപരമായ  പോരാട്ടം നടക്കുകയാണ്. ഈ  കളിസ്ഥലത്തിൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ല എന്ന വിധി നിലനിൽക്കവേ സ്റ്റേജ് കെട്ടി ടൂർണമെന്റ് നടത്താൻ ശ്രമിച്ച ജെ എ എസ് സി ക്ലബ് അംഗങ്ങളോട് നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല എന്നത് അറിയിക്കാൻ എത്തിയ കൊച്ചുതുറ ഇടവക വികാരിയെയും സ്ത്രീകൾ ഉൾപെടെയുള്ള കമ്മറ്റി അംഗങ്ങളെയും ജെ എ എസ് സി അംഗങ്ങൾ ആക്രമിക്കുകയായിരുന്നു.
മാത്രമല്ല കൊച്ചുതുറ ഇടവകയ്ക്കുള്ളിൽ അനധികൃതമായി പുതിയതുറ ഇടവകയിലേ  JSAC യുവാക്കൾ കളക്ടറുടെ ഉത്തരവ് മറികടന്ന് അനധികൃത നിർമാണവും നടത്തുന്നതായി ആരോപണം ഉണ്ട്.
.
Reactions