കണ്ണൂർ :കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി സി.മനോഹരന് ക്രൂരമായി മർദിച്ചു. തന്നെ വിജയിപ്പിച്ച് വാർഡിലെ വോട്ടർമാരോട് നന്ദി പറയാൻ താറ്റിയോട് എത്തിയപ്പോഴാണ് അക്രമം ഉണ്ടായത്. മനോഹരന് മെമ്പർ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു അക്രമം നടന്നത് . മനോഹരന്റെ കാർ തകർത്തു. സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമിച്ചതെന്ന് കോൺഗ്രസ് പറഞ്ഞു. സിപിഎം ശക്തികേന്ദ്രമായ കൂടാളി പഞ്ചായത്തിൽ വർഷങ്ങൾക്കു ശേഷമാണ് യുഡിഎഫ് സ്ഥാനാർഥി ജയിക്കുന്നത്.
