Hot Posts

6/recent/ticker-posts

യൂത്ത് പാർലമെന്റ് പ്രസംഗ; മുംതാസിന് നരേന്ദ്രമോദിയുടെ അഭിനന്ദനം



 ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവിനു പ്രധാനമന്ത്രി  അഭിനന്ദിച്ചതോടെ നിരവധി ആശംസകളാണ് മുംതാസിനെ തേടിയെത്തുന്നത്  നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ–സംസ്ഥാന തല പ്രസംഗ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച ലഭിച്ചതോടെയാണു പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.  അരുവിത്തുറ സെന്റ്‌ ജോർജ് കോളജിലെ ബിഎ ഇംഗ്ലിഷ് മൂന്നാം വർഷ വിദ്യാർഥിനിയാണ്  എസ്. മുംതാസ്  .
‘സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി’ എന്ന വിഷയത്തിലായിരുന്നു പ്രസംഗം. പ്രസംഗത്തിനു പിന്നാലെ, വാക്ചാതുര്യവും ആവിഷ്കാര മികവുമായി മുംതാസ് മികച്ചുനിന്നെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. എൻഎസ്എസിൽ മികവു പുലർത്തിയിരുന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് 2020-ലെ റിപ്പബ്ലിക് ദിന പരേഡിലും മുംതാസ് പങ്കെടുത്തിട്ടുണ്ട്.

2019-2020 ൽ  എംജി സർവകലാശാലയിലെ മികച്ച എൻഎസ്‌എസ്‌ വൊളണ്ടിയറായും മുംതാസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ ഇ.ഷാജി– റഷീദ ദമ്പതികളുടെ  മകളാണ് എസ്. മുംതാസ്  . 
ഡിസംബർ  28 ഓടെയാണു പ്രാരംഭ മത്സരങ്ങൾ തുടങ്ങിയതു. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലെയും ഏറ്റവും മികച്ച പ്രാസംഗികരെ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്തത്. ഓരോ ജില്ലയിൽനിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ സംസ്ഥാന തലത്തിൽ മത്സരിച്ചു. പത്തനംതിട്ട ജില്ലയിൽനിന്ന് ഒന്നാം സ്ഥാനം മുംതാസിന് ലഭിച്ചു. സംസ്ഥാന തലത്തിലും ഒന്നാമതെത്തി. ആദ്യ മൂന്നു സ്ഥാനം ലഭിച്ചവർക്ക് യൂത്ത് പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു.  അതൊടെ ന്യൂഡൽഹിയിലും മുംതാസ്  മികച്ച പ്രകടനം കഴ്ച്ചവെച്ചു.നാലു വിഷയങ്ങളിൽ ഒന്നാണ് പ്രസംഗത്തിനായി തിരഞ്ഞെടുക്കേണ്ടത്. വിഷയങ്ങൾ രണ്ടു ദിവസം മുൻപു ലഭിക്കും. ‘സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി’ യാണ്   മുംതാസ്  തിരഞ്ഞെടുത്തത്. പദ്ധതി നാട്ടിൽ നടപ്പാക്കിയാൽ അടിസ്ഥാന വർഗത്തിനു ലഭിക്കുന്ന നേട്ടങ്ങളെപ്പറ്റി സംസാരിച്ചു. കോവിഡ് സാഹചര്യത്തിൽ , എല്ലാവർക്കും അടിസ്ഥാന വരുമാനം ലഭിച്ചാൽ രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്കു കാര്യമായ മാറ്റമുണ്ടാകുന്നതിനെ കറിച്ചും  പ്രസംഗത്തിൽ പറഞ്ഞു.  അഞ്ചാം ക്ലാസ് മുതൽ പ്രസംഗത്തിൽ സജീവമായിരുന്നു  മുംതാസിന് ഒട്ടേറെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Reactions