ഈ ലോകത്തില്‍ തന്നേക്കാൾ റേഞ്ചുള്ള മറ്റൊരു നടി ഇല്ലെന്ന കങ്കണയുടെ പ്രസ്താവനക്കെതിരെ,ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പിന്റെ അഭിനയവുമായി താരതമ്യം ചെയ്ത കങ്കണ റണൗട്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകാണ്. മെറിൽ സ്ട്രീപ്പിനു ലഭിച്ച ഓസ്കര്‍ പുരസ്കാരങ്ങളെ ചൂണ്ടിക്കാട്ടിയാണ് കങ്കണയെ വിമർശിക്കുന്നത് . ഈ വിമര്‍ശനത്തിനു കങ്കണ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.എനിക്ക് എത്ര ഓസ്കർ ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവരോട്, എനിക്കും ഒരു ചോദ്യം ചോദിക്കാനുണ്ട്. എത്ര ദേശീയ, പത്മ പുരസ്കാരം മെറിൽ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്. ഒരെണ്ണം പോലുമില്ല. ഇതുനിങ്ങളുടെ മാനസികനിലയാണ് സൂചിപ്പിക്കുന്നത്. ആത്മാഭിമാനം സ്വയം കണ്ടെത്തി നന്നാകാൻ നോക്കൂ.’ എന്നാണ് വിമർശനങ്ങൾക്കെതിരെ കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.കങ്കണ ഇത് കാര്യമായാണോ അതോ തമാശയ്ക്കു പറയുന്നതാണോ എന്ന ആശയക്കുഴപ്പത്തിലാണ് വിമർശകരും.


